FLASH NEWS

.

Wednesday, 15 July 2015

വായനാ വാരം സമാപനം.

വായനാ വാരം സമാപനം.
വായനാ വാരം സമാപനം യുവ കവി ശ്രീ. അനീഷ് വെങ്ങാട്ട്
ഉദ്ഘാടനം ചെയ്തു. വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടികളിലെ
വിജയികള്‍ക്ക് സമ്മാനദാനം നടത്തി. ഹെഡ്മാസ്ററര്‍ പി.വി സുരേഷ് അധ്യക്ഷത വഹിച്ചു.

ജൂണ്‍ 19 വായനാദിനം


ജൂണ്‍ 19 വായനാദിനം
സ്കൂളില്‍ വായനാദിനം ആഘോഷിച്ചു. ക്ലാസടിസ്ഥാനത്തില്‍ വായനാ
മത്സരം, സാഹിത്യ ക്വിസ് , കേട്ടെഴുത്ത് മത്സരം എന്നിവ നടത്തി.

ജൂണ്‍ 5 പരിസ്ഥിതി ദിനം

ജൂണ്‍ 5 പരിസ്ഥിതി ദിനം
പരിസഥിതി ദിനം സ്കൂളില്‍ സമുചിതമായി ആഘോഷിച്ചു. ശാസ്ത്ര
സാഹിത്യ പരിഷത്ത് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ശ്രീ പ്രദീപ്
കൊടക്കാട് പരിസഥിതി ദിന ക്ലാസ് നടത്തി. സ്ററാഫ് സെക്രട്ടറി ശ്രീ
കെ. വി. പ്രകാശന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സതീശന്‍ മാസ്ററര്‍,രജീഷ്
മാസ്ററര്‍, വിഷ്ണു മാസ്ററര്‍ എന്നിവര്‍ സംസാരിച്ചു.

Monday, 13 July 2015

പ്രവേശനോത്സവം 2015

പ്രവേശനോത്സവം 2015
നവാഗതരെ വരവേറ്റ് കൊണ്ട് രാജാസ് എ. യു.പി. അച്ചാംതുരുത്തിയിലെ
പ്രവേശനോത്സവം നടന്നു. ഒന്നാം തരത്തിലെ പുതിയ കൂട്ടുകാര്‍ക്ക് ആവേശത്തോടുകൂടി സ്വീകരണം നല്‍കി. നീലേശ്വരം ലയണ്‍സ് ക്ലബിന്‍
നേതൃത്വത്തില്‍ ഒന്നാം തരത്തിലെ കുട്ടികള്‍ക്ക് കുടയും പഠനോപകരണ കിറ്റുകളും,
സ്കുളിലെ എല്ലാ കുട്ടികള്‍ക്കും നോട്ടുബുക്കുകള്‍ളും വിതരണം ചെയ്തു.
പ‍‍ഞ്ചായത്ത് മെമ്പര്‍ ശ്രീ.വിനോദ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍
സ്ററാഫ് സെക്രട്ടറി ശ്രീ.കെ വി പ്രകാശ൯ മാസ്‌ററര്‍,പ്രദീപ൯ മാസ്‌ററര്‍,റീന പി എന്നിവര്‍ സംസാരിച്ചു. ഹെഡ്‌മാസ്‌ററര്‍ പി വി സുരേഷ് മാസ്‌ററര്‍ സ്വാഗതം പറഞ്ഞു. സ്കൂള്‍ പി ടി എ പ്രസിഡന്‍റ് ശ്രീ. എം ചന്ദ്ര‌ന്‍ അധ്യക്ഷനായി

Monday, 12 January 2015

ചീരകൃഷി വിളവെടുപ്പ്


ചീരകൃഷി വിളവെടുപ്പ്


Sunday, 11 January 2015

ക്രിസ്മസ്- ന്യൂഇയര്‍ പ്രമാണിച്ച് കുട്ടികള്‍ ആശംസാ കാര്‍ഡുകള്‍ ഉണ്ടാക്കുന്നു.



2. കുട്ടികള്‍ക്ക് മുട്ടക്കോഴി


2. കുട്ടികള്‍ക്ക് മുട്ടക്കോഴി
കുട്ടികളില്‍ സമ്പാദ്യശീലം വള൪ത്തുക , പക്ഷിമൃഗാദികളെ
സ്നേഹിക്കാനും, പരിചരിക്കാനും അവസരം ലഭിക്കുക എന്നീ ഉദ്ദേശത്തോട് കൂടി മൃഗസംരക്ഷണവകുപ്പി൭൯റ നേതൃത്വത്തില്‍ രാജാസ് എ.യു.പി സ്കൂളില്‍ മുട്ടക്കോഴികളേയും കോഴിത്തീറ്റയും വിതരണം ചെയ്തു.ഓരോ കുട്ടിക്കും 5 വീതം കോഴികളെയാണ് വിതരണം നടത്തിയത്.മെമ്പ൪ ശ്രീ:വിനോദ് കുമാ൪ പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡ൭൯റ്
ശ്രീ:എം ചന്ദ്ര൯ അദ്ധ്യക്ഷനായിരുന്നു. പ്രസ്തുത പദ്ധതിയെക്കുറിച്ച് ചെറുവത്തൂര്‍-
മൃഗാശുപത്രിയിലെ ഡോക്ടര്‍ ശ്രീമതി : ആശ വിശദീകരിച്ചു.