FLASH NEWS

.

Monday, 13 July 2015

പ്രവേശനോത്സവം 2015

പ്രവേശനോത്സവം 2015
നവാഗതരെ വരവേറ്റ് കൊണ്ട് രാജാസ് എ. യു.പി. അച്ചാംതുരുത്തിയിലെ
പ്രവേശനോത്സവം നടന്നു. ഒന്നാം തരത്തിലെ പുതിയ കൂട്ടുകാര്‍ക്ക് ആവേശത്തോടുകൂടി സ്വീകരണം നല്‍കി. നീലേശ്വരം ലയണ്‍സ് ക്ലബിന്‍
നേതൃത്വത്തില്‍ ഒന്നാം തരത്തിലെ കുട്ടികള്‍ക്ക് കുടയും പഠനോപകരണ കിറ്റുകളും,
സ്കുളിലെ എല്ലാ കുട്ടികള്‍ക്കും നോട്ടുബുക്കുകള്‍ളും വിതരണം ചെയ്തു.
പ‍‍ഞ്ചായത്ത് മെമ്പര്‍ ശ്രീ.വിനോദ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍
സ്ററാഫ് സെക്രട്ടറി ശ്രീ.കെ വി പ്രകാശ൯ മാസ്‌ററര്‍,പ്രദീപ൯ മാസ്‌ററര്‍,റീന പി എന്നിവര്‍ സംസാരിച്ചു. ഹെഡ്‌മാസ്‌ററര്‍ പി വി സുരേഷ് മാസ്‌ററര്‍ സ്വാഗതം പറഞ്ഞു. സ്കൂള്‍ പി ടി എ പ്രസിഡന്‍റ് ശ്രീ. എം ചന്ദ്ര‌ന്‍ അധ്യക്ഷനായി

Monday, 12 January 2015

ചീരകൃഷി വിളവെടുപ്പ്


ചീരകൃഷി വിളവെടുപ്പ്


Sunday, 11 January 2015

ക്രിസ്മസ്- ന്യൂഇയര്‍ പ്രമാണിച്ച് കുട്ടികള്‍ ആശംസാ കാര്‍ഡുകള്‍ ഉണ്ടാക്കുന്നു.



2. കുട്ടികള്‍ക്ക് മുട്ടക്കോഴി


2. കുട്ടികള്‍ക്ക് മുട്ടക്കോഴി
കുട്ടികളില്‍ സമ്പാദ്യശീലം വള൪ത്തുക , പക്ഷിമൃഗാദികളെ
സ്നേഹിക്കാനും, പരിചരിക്കാനും അവസരം ലഭിക്കുക എന്നീ ഉദ്ദേശത്തോട് കൂടി മൃഗസംരക്ഷണവകുപ്പി൭൯റ നേതൃത്വത്തില്‍ രാജാസ് എ.യു.പി സ്കൂളില്‍ മുട്ടക്കോഴികളേയും കോഴിത്തീറ്റയും വിതരണം ചെയ്തു.ഓരോ കുട്ടിക്കും 5 വീതം കോഴികളെയാണ് വിതരണം നടത്തിയത്.മെമ്പ൪ ശ്രീ:വിനോദ് കുമാ൪ പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡ൭൯റ്
ശ്രീ:എം ചന്ദ്ര൯ അദ്ധ്യക്ഷനായിരുന്നു. പ്രസ്തുത പദ്ധതിയെക്കുറിച്ച് ചെറുവത്തൂര്‍-
മൃഗാശുപത്രിയിലെ ഡോക്ടര്‍ ശ്രീമതി : ആശ വിശദീകരിച്ചു.

Tuesday, 30 December 2014

സ്കൂള്‍ പച്ചക്കറിത്തോട്ടം


  1. സ്കൂള്‍ പച്ചക്കറിത്തോട്ടം-വളര്‍ച്ചയുടെ ഘട്ടങ്ങള്‍
    വിത്തിടുന്നതില്‍ മാത്രമല്ല തുടര്‍ന്നുള്ള വളര്‍ച്ചാ ഘട്ടങ്ങളിലും
    കുട്ടികളുടെ കൂട്ടായ പരിശ്രമംമൂലം രാജാസ് സ്കൂളിലെ പച്ചക്കറികൃഷി
    വിജയത്തിലേക്ക് നീങ്ങുന്നു. ക്രിസ്തുമസ് അവധിക്കാലത്തും കുട്ടികള്‍
    വന്ന് കൃഷിപരിചരണം നടത്തി. ചീര,വെള്ളരി,കുമ്പളം,പാവയ്ക്ക,പയര്‍,
    വെണ്ട,വഴുതിന തുടങ്ങിയവയാണ് കുട്ടികള്‍ തികച്ചും ജൈവവളപ്ര-
    യോഗം മാത്രം നടത്തി വളര്‍ത്തിയെടുത്തത്. കൃഷി വകുപ്പി൭ന്‍റ സഹ-
    കരണത്തോടെ നടത്തുന്ന പച്ചക്കറികൃഷി സംരംഭം മൂലം കുട്ടികളെ-
    കൃഷിയിലേക്ക് ആകര്‍ഷിക്കാനും സാധിച്ചു. നിരന്തരം കുട്ടികള്‍ കൃഷി-
    ത്തോട്ടത്തിലെത്തി പരിചരണം നടത്തുന്നത് ഇതിന് തെളിവാണ്.

വിളവെടുപ്പിന് തയ്യാറായ ചീരകൃഷി



സ്കൂള്‍ പച്ചക്കറിത്തോട്ടം കുട്ടികള്‍ പരിചരിക്കുന്നതി൭ന്‍റ വിവിധദൃശ്യങ്ങള്‍.