FLASH NEWS

.

Tuesday 30 December 2014

സ്കൂള്‍ പച്ചക്കറിത്തോട്ടം


  1. സ്കൂള്‍ പച്ചക്കറിത്തോട്ടം-വളര്‍ച്ചയുടെ ഘട്ടങ്ങള്‍
    വിത്തിടുന്നതില്‍ മാത്രമല്ല തുടര്‍ന്നുള്ള വളര്‍ച്ചാ ഘട്ടങ്ങളിലും
    കുട്ടികളുടെ കൂട്ടായ പരിശ്രമംമൂലം രാജാസ് സ്കൂളിലെ പച്ചക്കറികൃഷി
    വിജയത്തിലേക്ക് നീങ്ങുന്നു. ക്രിസ്തുമസ് അവധിക്കാലത്തും കുട്ടികള്‍
    വന്ന് കൃഷിപരിചരണം നടത്തി. ചീര,വെള്ളരി,കുമ്പളം,പാവയ്ക്ക,പയര്‍,
    വെണ്ട,വഴുതിന തുടങ്ങിയവയാണ് കുട്ടികള്‍ തികച്ചും ജൈവവളപ്ര-
    യോഗം മാത്രം നടത്തി വളര്‍ത്തിയെടുത്തത്. കൃഷി വകുപ്പി൭ന്‍റ സഹ-
    കരണത്തോടെ നടത്തുന്ന പച്ചക്കറികൃഷി സംരംഭം മൂലം കുട്ടികളെ-
    കൃഷിയിലേക്ക് ആകര്‍ഷിക്കാനും സാധിച്ചു. നിരന്തരം കുട്ടികള്‍ കൃഷി-
    ത്തോട്ടത്തിലെത്തി പരിചരണം നടത്തുന്നത് ഇതിന് തെളിവാണ്.

വിളവെടുപ്പിന് തയ്യാറായ ചീരകൃഷി



സ്കൂള്‍ പച്ചക്കറിത്തോട്ടം കുട്ടികള്‍ പരിചരിക്കുന്നതി൭ന്‍റ വിവിധദൃശ്യങ്ങള്‍.






Wednesday 26 November 2014


                
പച്ചക്കറി കൃഷിയിലേക്ക്....

രാജാസ് എ യു പി സ്കൂള്‍ അച്ചാംതുരുത്തിയിലെ കുട്ടികളും പച്ചക്കറി കൃഷിയിലേക്ക്. കൃഷിഭവനുമായി ചേര്‍ന്ന് നടത്തുന്ന പ്രസ്തുത പദ്ധതിയിലൂടെ പച്ചക്കറി കൃഷിയുടെ മേന്‍മ അറി‍ഞ്ഞ് കുട്ടികള്‍ ചീര, വെണ്ട, വഴുതിന, മത്തന്‍,പയര്‍,പാവയ്ക്ക....തുടങ്ങിയവയുടെ വിത്തുകള്‍ നട്ടു. ഹെഡ്മാസ്ററര്‍ പി വി സുരേഷ് ,അധ്യാപകരായ പി കെ രജീഷ് ,സതീശന്‍എ , വിഷ്ണു എസ് എന്‍ , പ്രദീപ് പി വി , റീന പി , അജിത കെ വി എന്നിവര്‍ നേതൃത്വം നല്‍കി.








Wednesday 19 November 2014

                                  LP chart 1st  in chvr sub. dis.
                                            SAMVRITHA & SREETHU

sasthra ganitha sathra pravarthiparichayamela sub. dis. winners


                                science  up working model-2nd
                                        RITHURAJ & VAISHNAV

Thursday 18 September 2014

our tree challenge


                       Our Tree Challenge”
        “ ഹരിത ഭൂമിക്കായ് നമുക്കൊന്നായ് കൈകോര്‍ക്കാം"
                             രാജാസ് എ യു പി സ്കൂള്‍,
                                     അച്ചാംതുരുത്തി

our tree challenge


                    Our Tree Challenge
ഇതൊരു മത്സരമല്ല എന്നാല്‍ മത്സര സ്വഭാവമുള്ളതാണ്.ഹരിത ഭൂമിക്കായ്
മലയാള സിനിമയിലെ മഹാനടന്‍ ശ്രീ. ഭരത് മമ്മൂട്ടി തുടങ്ങി വച്ച " മൈ ട്രീ ചലഞ്ച് ”
ഹിറ്റായി മാറിയിരിക്കുകയാണ്. "ഔര്‍ ട്രീ ചലഞ്ച്" എന്ന പേരില്‍ അച്ചാംതുരുത്തി രാജാസ് എ യു പി സ്കൂളി ലെ കുട്ടികളും മരങ്ങള്‍ നട്ടുപിടിപ്പിച്ചുകൊണ്ട് ഈ സംരഭത്തിന് പിന്തുണ അറിയിച്ചിരിക്കുകയാണ്. ഹെഡ്‌മാസ്‌ററര്‍ ശ്രീ. പി വി സുരേഷ് മാസ്‌ററര്‍ മരങ്ങള്‍ നട്ടുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.


ഹരിത ഭൂമിക്കായ് അച്ചാംതുരുത്തി രാജാസ് എ യു പി സ്കൂളി ലെ കുട്ടികള്‍
ചലഞ്ച് ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രമുഖര്‍:

1) ശ്രീ: എം മഹേഷ് കുമാര്‍( ട്രെയിനര്‍, ബി ആര്‍ സി ചന്തേര, ചെറുവത്തൂര്‍ )
2) ശ്രീ: ജയകുമാര്‍ ( എ യു പി എസ് കൈതക്കാട്, ചെറുവത്തൂര്‍)
3) ശ്രീ: പ്രമോദ് അടുത്തില( എ യു പി എസ് കൊവ്വല്‍, ചെറുവത്തൂര്‍)


ഓര്‍മ്മിക്കുക;

ചലഞ്ച് ഏറ്റെടുക്കുന്നുവെങ്കില്‍ നിര്‍ബന്ധമായും ദൃശ്യങ്ങള്‍ ബ്ലോഗില്‍ അപ്‌ലോഡ്
ചെയ്യുക.

Friday 5 September 2014









അച്ചാംതുരുത്തി രാജാസ് എ യു പി സ്കൂളില്‍ നടന്ന ഓണാഘോഷം 2014 വിവിധ ദൃശ്യങ്ങള്‍


ഓണാഘോഷം 2014


ഓണാഘോഷം 2014



അച്ചാംതുരുത്തി :- രാജാസ് എ യു പി സ്കൂളില്‍ ഓണാഘോഷം 2014 സമുചിതമായി
ഘോഷിച്ചു. രാവിലെ ഓണപ്പൂക്കളമത്സരം നടന്നു. രക്ഷിതാക്കളും,കുട്ടികളും പങ്കെടുത്ത വിവിധ മല്‍സര പരിപാടികള്‍ നടന്നു. പായസം ഉള്‍പ്പെടെയുള്ള ഓണസദ്യ ഉണ്ടാക്കി. പി ടി എ യുടെ സജീവമായപങ്കാളിത്തം ശ്രദ്ധേയമായി.

Monday 1 September 2014


ബ്ലോഗ് ഉദ്ഘാടനം ചെയ്തു


അച്ചാംതുരുത്തി :- രാജാസ് എ യു പി സ്കൂള്‍ അച്ചാംതുരുത്തിയിലെ ബ്ലോഗ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പി ടി എ പ്രസിഡന്‍റ് ശ്രീ. എം ചന്ദ്ര‌ന്‍ അധ്യക്ഷനായ ചടങ്ങില്‍
പ‍‍ഞ്ചായത്ത് മെമ്പര്‍ ശ്രീ.വിനോദ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍
സ്ററാഫ് സെക്രട്ടറി ശ്രീ.കെ വി പ്രകാശ൯ മാസ്‌ററര്‍,പ്രദീപ൯ മാസ്‌ററര്‍
റീന പി എന്നിവര്‍ സംസാരിച്ചു. ഹെഡ്‌മാസ്‌ററര്‍ പി വി സുരേഷ് മാസ്‌ററര്‍
സ്വാഗതവും രജീഷ് പി കെ നന്ദിയും പറഞ്ഞു.